ഇത് ഒരു യാത്രയാണ്... അനുഭവങ്ങളിലൂടെ എന്റെ ചിന്തയും ചോദ്യവും സംശയങ്ങളുമൊക്കെ ... കലമ്പിയും കലാപം കൂടിയും ഇവിടെ നിറയും...
Wednesday, 29 June 2016
Wednesday, 11 May 2016
പെണ്ണേ… ഇവിടെ നീ സുരക്ഷിതയല്ല: മകളെക്കുറിച്ച് ആധികയറി ഒരമ്മ പോലീസില്‍ പരാതിപ്പെടുമ്പേള്‍, അവള് ഭ്രാന്തിയാകുമെങ്കില്‍ ഇവിടെ ഭ്രാന്തരല്ലാത്ത ആരാണുള്ളത്?
അടച്ചുറപ്പില്ലാത്ത മുറികളില്‍, വീടുകളില്‍ കഴിയുന്ന പെണ്ണിന്കേരളത്തില്‍ ഇനി രക്ഷയില്ല… പെരുമ്പാവൂരിലെ ജിഷ ആ ചിത്രം വളരെ വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു. ദളിതരും, ചൂഷിതരും, സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും, മുഖ്യധാരയെന്ന സാങ്കല്പിക ഭൂപടത്തിലേക്കിനിയും എത്തിയിട്ടില്ലാത്തവര്‍ക്കുമൊക്കെയായി മാനിഫെസ്റ്റോ പുറത്തിറക്കുന്ന ഭരണകൂടമാണ് നമ്മുടേത്. തിരഞ്ഞെടുപ്പെന്ന തലവേദന കഴിഞ്ഞ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന വാഗ്ദാങ്ങളുടെ ഘോഷയാത്ര!!
സംസ്ഥാനത്തെ പോലീസ് സന്നാഹങ്ങള്‍ മുഴുവന്‍ കൂട്ടുപിടിച്ചിട്ടും, വലുതെന്ന് പറയാവുന്ന ഒരു തുമ്പും ഇതുവരേയ്ക്കും കൊണ്ടുവരാന്‍ കഴിയാത്ത പോലീസിനും, ഭരണകൂടത്തിനുമെതിരെ, ജിഷയ്ക്ക് വേണ്ടി സമരമിരുന്നവരെ പ്രകോപനങ്ങളേതുമില്ലാതെ തല്ലിച്ചതച്ചത് പ്രബുദ്ധമെവന്ന് നാഴികയ്ക്ക് നാല്പതുവട്ടം നാം പറയാറുള്ള ഈ കേരളത്തില്‍ തന്നെയാണ്. അയല്‍ സംസ്ഥാനങ്ങളിലും, രാജ്യത്തിനകത്തുള്ള പല കോണുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന മലയാളി സമൂഹമാണ്. ഇതേ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വീണ്ടും വീണ്ടും ഊരും പേരുമില്ലാത്തവര്‍ നടത്തുന്ന സമരമെന്ന് പറഞ്ഞ് സൗമ്യയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താല്‍ ബഹിഷ്കരിച്ചത്.

എല്ലാ പാര്‍ട്ടി വക്താക്കളും ജിഷയുടെ കരഞ്ഞുതളര്‍ന്ന അമ്മയെകാണാനെത്തി. പ്രഹസനമെന്ന് തന്നെ വിളിക്കാവുന്ന കുറേ വാഗ്ദാനങ്ങളും നല്കി മടങ്ങി. ക്യാമറവെട്ടത്തിലാകുമ്പോള്‍ കഷ്ടപ്പെട്ട് കണ്ണീരണിഞ്ഞവര്‍, ഇസ്തിരിവെച്ച വസ്ത്രം നോക്കാതെ ആ സാധു സ്ത്രീയെ ചേര്‍ത്തു പിടിച്ചവര്‍… വണ്ടിപിടിച്ചും മൈലുകള്‍ താണ്ടിയും ആശുപത്രിയിലെത്തി കണ്ണുനീരുണങ്ങാത്ത മുഖത്തിനൊപ്പം സെല്‍ഫി പിടിച്ചവര്‍ അങ്ങനെ.
ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞുനടന്ന ഇവിടെതന്നെയാണ് പെരുമ്പാവൂരും. പെണ്ണിന് യാതൊരു സുരക്ഷയുമില്ലാത്ത, പെണ്ണിനെ മാനിക്കാത്ത, പെണ്ണിടങ്ങള്‍ പോലും നല്കാന് മടിക്കുന്ന ഇവിടെ ഒരുകാലത്തെ സാമൂഹ്യ ശാപമായിരുന്ന പെണ്‍ഭ്രൂണഹത്യകള്‍ വീണ്ടും തിരികെ വന്നാല്‍ അതിശയിക്കേണ്ടതില്ല.. സുരക്ഷിതമല്ലാത്ത ഈ ലോകത്തേക്ക് അവള് വരേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ല.
പരസ്പരം പഴിചാരാനും, വിഴുപ്പലക്കാനും മാത്രം സമയം കണ്ടെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളിക്കഞ്ഞുള്ള പ്രതികരണങ്ങളെ സ്വാഗതം ചെയ്യേണ്ടീയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ നാം അങ്ങനെതന്നെ നേരിടണം. ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ അത്രയെങ്കിലും നമ്മള് ചെയ്യേണ്ടതില്ലേ?…

Thursday, 5 May 2016
ഭരണകൂടം അതിന്റെ ഇരകളോട് പരസ്യമായ വഞ്ചനകാട്ടുമ്പോള്
പ്രബുദ്ധരായ കേരള ജനത എവിടെയാണ്?
ഊതിവീര്‍പ്പിച്ച പന്തുപോലെ വീര്‍ത്ത തലയും അതിനകത്തുനിന്നും ദാരുണമായി നമ്മെനോക്കി വിലപിക്കുന്ന കണ്ണുകളും, ശരീരം മുഴുവന്‍ ചൊറിഞ്ഞ് പൊട്ടി ചലമൊലിക്കുന്ന രു തുണ്ട് തുണിപോലും മറക്കാനാകാത്ത ദേഹവും, പ്രായം യൗവ്വനം കടക്കുമ്പോഴും അമ്മയുടെ മടിയില്‍ കൈക്കുഞ്ഞിനെപ്പോലെ കിടക്കുന്ന മനുഷ്യ ജന്മങ്ങളും ഒക്കെ അച്ചടിപുരണ്ട് നമ്മുടെ മുന്നിലെത്തിയപ്പോഴാണ് കേരളീയ ജനത കാസര്‍കോടിന്റെ ദുര്ഗ്ഗതിയറിഞ്ഞത്. പിന്നാക്ക ജില്ലകളെ പിന്നാക്കം നിര്‍ത്താന്‍തന്നെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റേയും, മാധ്യമ സംസ്കാരത്തിന്റേയും നേര്‍ക്ക് നീതിചോദിച്ച് കലഹിക്കാനും കലാപം കൂടാനും പലകുറി ഈ ജനത എത്തിയിട്ടുണ്ട്. പ്രസവിക്കാന്‍ ഭയമാണീ മണ്ണിലെ അമ്മമാര്‍ക്കെന്ന് പലകുറി അന്തം വിട്ട് കേട്ടുനിന്നു ഈ സമൂഹം. സാമൂഹ്യ മാധ്യമങ്ങള്‍ അത്രകണ്ട് പ്രചാരം നേടിയിട്ടില്ലായിരുന്നു അന്ന്... അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇരകള്‍ ഫേസ്ബുക്കിന്റെ കവറിലും പ്രൊഫൈലിലും കിടന്നുറങ്ങിയേനെ...
തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട്, ഭരണകൂടം ചെയ്ത ദ്രോഹത്തിന്റെ ഉണങ്ങാത്ത മുറിവുകളും പേറി കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ ഇരകളിന്നും നരകിക്കുന്നുണ്ട്. വാഗ്ദാനങ്ങള്‍കൊണ്ട് വഞ്ചിക്കപ്പെട്ട ഒരുജനതയായി, ഭരണകൂടത്തിന്റെ കാതടപ്പിക്കുമാറൊച്ചത്തില് അവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് അലറിവിളിച്ചു... ശബ്ദത്തേക്കാള്‍ വലിയ ശബ്ദമായ നിശബ്ദതകൊണ്ട്... കേരളത്തിലെ മനുഷ്യസ്നേഹിക്കുപ്പായം തുന്നിയണിഞ്ഞവര് പലരും സമരപ്പന്തലില്‍ വന്നു. ഇരകളുടെ നീതിക്കായി പലഭാഗങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നു. വര്‍ഷങ്ങളായി വിഷമഴ നനഞ്ഞതിന്റെ പേരില്‍ ഭരണകൂടം ഇരകളാക്കിയ സമൂഹത്തോട് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായറിയിച്ചു. അവശതയുടെ അങ്ങേയറ്റം പേറുന്ന കുഞ്ഞു ജീവനുകളുമായി തലസ്ഥാന നഗരിയില്‍ നിന്നും കാസര്‍കോടേക്ക് വണ്ടികയറിയ അമ്മമാര്‍ വീണ്ടും പറ്റിക്കപ്പെട്ടു. വാഗ്ദാനങ്ങള്‍ പലതും വാഗ്ദാനങ്ങളായിമാത്രമൊതുങ്ങി. ഒപ്പുമരച്ചോട്ടില്‍ പട്ടിണികിടന്നും., നിരാഹര സമരം നടത്തിയും, കമത്തില്ലാത്ത സമരങ്ങള്‍ നടത്തിയും അവര്‍ മടുത്തിരിക്കുന്നു. ചികിത്സയ്ക്കായെടുത്ത കടം തിരിച്ചടക്കാനാകാതെ ജപ്തി നോട്ടീസ് കൈപ്പറ്റിയവരും, നിത്യരോഗികളായ മക്കലെ ചികിത്സിക്കാന്‍ പണമില്ലാതെ നട്ടം തിരിയുകയും ചെയ്യുന്ന ജനതയെ പ്രലോഭിപ്പിക്കാന്‍ എളുപ്പമാണ്.ആവശ്യങ്ങള്‍ ഏതാണെന്ന് പാര്ട്ടികള്ക്കെല്ലാമറിയാം. ഇടതും വലതും പരസ്പരം പഴിചാരുന്നു, എന്‍.ഡി.എ ഇടയ്ക്കാശ്വസിപ്പിക്കുന്നു. ചര്‍ച്ചചെയ്യാനും വായിട്ടലക്കാനും പുതിയ വിഷയം കിട്ടും വരേക്കും ഒപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരൊക്കെ ഉറക്കം നടിച്ചുകഴിഞ്ഞു.
ജനിച്ചു വീഴുന്ന പൈതങ്ങള്‍ക്ക് ജഡാധാരിയുടെ കോപം കൊണ്ടാണ് അപൂവ്വ രോഗം പിടിപെടുന്നതെന്ന് വിശ്വസിച്ച ഒരു ചരിത്രമുണ്ടായിരുന്നു, ഈ നാടിന്....തെയ്യം നടത്തിയും ഈശ്വരനോട് പ്രാര്‍ത്ഥിച്ചും രോഗശാന്തിക്ക് അപേക്ഷിച്ച കാലം കഴിഞ്ഞു. അവകാശങ്ങള്‍ക്കായി കലഹിക്കുന്ന സമൂഹമായി ഇവര്‍ വളര്‍ന്നുകഴിഞ്ഞു. ലക്ഷങ്ങളും കോടികളും മുടക്കി സ്വന്തം മണ്ഡലങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് തറക്കല്ലിടുന്ന നേതാക്കന്മാര് അറിയുക ദശകങ്ങളായി ഈ പിന്നാക്ക ജില്ലയിലെ നല്ലൊരുശതമാനം ജനങ്ങളും ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട്. തറക്കല്ലിട്ട ഇടത്തുതന്നെ ഒരു മെഡിക്കല്‍ കോളേജുണ്ട് ഇവിടെ.. പ്ലെയിനിലും, ഹെലിപാഡിലും ജില്ലയിലെത്താന്‍ തിടുക്കം കൂട്ടുന്ന നേതാക്കന്മാര് ഇതൊരു ജില്ലയാണെന്നും, കാസര്കോടുകൂടി ചേരുമ്പോഴേ കേരളത്തിന്റെ ഭൂപടം അവസനിക്കുന്നുള്ളൂവെന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍....

Thursday, 28 April 2016
ജീവിതം തുന്നിച്ചേര്‍ക്കാന്‍ വെന്തുരുകുന്നവര്‍
ദില്‍ന വികസ്വര
കാസര്‍ഗോഡ് (www.kasargodtimes.com): പൊള്ളുന്ന ചൂടാണ് ചുറ്റും… എ.സി കാറുകളില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ലാത്തതിനാല്‍ നമ്മുടെ സ്ഥാനാര്‍ത്ഥികളും വെയിലിന്റെ കാഠിന്യം അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. വെളുക്കെച്ചിരിച്ചും, കൈകൂപ്പിയപേക്ഷിച്ചും വോട്ട് തേടുന്നവര്‍ തലയ്ക്കുമുകളില്‍ മറച്ച ഒരു കടയ്ക്കടിയിലിരുന്ന് വഴിപോക്കരുടെ ചെരുപ്പുകള്‍ തുന്നി നന്നാക്കുന്ന ഇക്കൂട്ടര്ക്കടുത്ത് ഇനിയും എത്തിയിട്ടില്ലത്രേ… വര്‍ഷങ്ങളായി നഗരത്തിന്റെ വെയിലും, മഴയും കൊണ്ട് തഴമ്പിച്ച തലമുറയാണ് ചക്ലിയന്മാരുടേത്. പലവട്ടം തിരഞ്ഞെടുപ്പുകള്‍ വന്നുപോയി, പല സ്ഥാനാര്‍ത്ഥികളും വോട്ടുതേടിയെത്തി…. വെര്ന്നവരെല്ലാം എല്ലാം ശരിയാക്കിതരാന്ന് പറഞ്ഞ് പോയി, പിന്നെ കണ്ടില്ല, പത്രികേലും വന്ന് എന്നിറ്റും കാര്യൂലാ… നമ്മളിങ്ങനെ തന്നെ തീരും… അറുപത്കഴിഞ്ഞ രാമപ്പ പറഞ്ഞു നിര്‍ത്തി. പഴയ ബസ്റ്റാന്റ് പരിസരത്തെ കടത്തിണ്ണയോട് ചേര്‍ന്ന് ഇവരിങ്ങനെ ചെരുപ്പ് തുന്നിത്തുടങ്ങിയിട്ട് ദശകങ്ങള്‍ പിന്നിടുന്നു. വെയിലും മഴയും മാറിമാറി വന്നതിനിടയില്‍ പത്തിലധികം പേര് മരണമടഞ്ഞു. പകുതിയും അകാലമരണങ്ങള്‍. 12 പേരാണ് ഇപ്പോള്‍ ചെരുപ്പു തുന്നാനായുള്ളത്. വഴിയോരക്കച്ചവടക്കാര്‍ക്കും, ചെരുപ്പുതുന്നികള്ക്കുമായി നഗരത്തില്‍ ഒരു ഷെഡ് എന്ന ആവശ്യം കാലങ്ങളായി ഇവര്‍ നഗരസഭയ്ക്കും, എം.പിയ്ക്കുമൊക്കെ നല്‍കിയിരുന്നെങ്കിലും ഒന്നും വിലപ്പോയില്ല. വോട്ട് തേടി പാഞ്ഞു നടക്കുന്ന സ്ഥാനാര്‍ത്ഥിമാരുടെ കണ്ണുകള്‍ നഗരത്തിന്റെ ഈ കോണുകളില്‍ കൂടി എത്തിയിരുന്നുവെങ്കില്‍….
Thursday, 4 February 2016
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമോ?...
കൊട്ട മടയാനറിയാം, മാലക്കായ് പൊറ്ക്കി മാല്യാക്കും.... പിന്നേ.... കൊറഗര്കോളനിയിലെ സിന്ധുവും തുളസിയും മുറിമലയാളത്തില് പറഞ്ഞ് മുഖത്തോട് മുഖംനോക്കിചിരിച്ചു. പരഞ്ഞത് നേരെന്ന്യേ... സിന്ധു എന്നെ വിശ്വസിപ്പിക്കാനെന്നവണ്ണം മെടഞ്ഞ് പകുതിയായ കൊട്ടകയ്യിലെടുത്ത് മെടഞ്ഞുതുടങ്ങി. വല്ലാത്തൊരുവേഗത്തില് അവളുടെ കൈകള്‍ ചലിക്കുന്നതും നോക്കി ഞാനിരുന്നു. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോന്ന് വരഞ്ഞിട്ടുണ്ട്, ഇവരുടെ തലവര ഇങ്ങനെയാണ്. പറഞ്ഞത് തുളസിയേയും സിന്ധുവിനേയും പഠിപ്പിക്കുന്ന അധ്യാപകനാണ്. ഇത് വളരെ പഴയൊരു ആദിവാസി വിഭാഗമാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള പല ആചാരങ്ങളുമായി ജീവിക്കുന്നവര്‍.... ഒരുപാട് വര്‍ഷം പിറകിലാണ് ഇവരുടെ ജീവിതം. മാസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഇത് ഉപയോഗശൂന്യമായ ശൗചാലയത്തിനകത്ത് വര്‍ഷങ്ങളായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന സുഗന്ധി.ഗര്‍ഭകാലത്ത് ഭര്‍ത്താവുമൊത്ത് ശൗചാലയത്തില്‍ കഴിയുന്ന ഇവരുടെ കഥ പത്രത്തിലൊക്കെ വാര്‍ത്തയായിരുന്നു. മാസ്റ്റര്‍ പറഞ്ഞു. പുതിയ വീട് തായെ എട്ക്ക്ന്ന് അത്ബെരെ ഞാളീടെ കയീന്ന്... മുറിക്കകത്തുനിന്നും പുറത്തിറങ്ങാതെ പതിഞ്ഞസ്വരത്തില്‍ സുഗന്ധി ഞങ്ങളോട് പറഞ്ഞു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള അവളുടെ കുഞ്ഞ് മുഖം പിറകിലേക്ക് വലിച്ച് കിടക്കുന്നുണ്ട്. കോളനിയിലെ ചിലയിടങ്ങളില്‍ ആള്‍താമസം തോന്നിക്കാത്ത ചില വീടുകളുണ്ട്. അവയൊക്കെ പ്രേതാലയങ്ങളത്രേ... താമസിക്കുന്ന വീട്ടില്‍ ഒരു മരണം നടന്നാല്‍ പിന്നീടതിന് അയിത്തം കല്‍പ്പിച്ച് മാളങ്ങളിലും പട്ടിക്കൂടുകളിലുമൊക്കെ കഴിയുന്ന ഇവരുടെ വിചിത്രരീതികളെക്കുറിച്ച് പുറംലോകത്തിന് അത്ര അറിവ് പോര. പ്രസവ ശുശ്രൂഷകള്‍ കൃത്യമായി നടത്താതിരിക്കുന്നതും, മരുന്നുകള്‍ വിഷം പോലെ വര്‍ജ്ജിക്കുന്നതും ഇവരുടെ പൊതു സ്വഭാവമത്രേ....
മുറുക്കിച്ചുവന്ന മോണകാട്ടിചിരിച്ച് പ്രായചെന്ന ഒരു സ്ത്രീ കൊട്ടമെടയുന്നു. വല്ലാത്തൊരന്താളിപ്പോടെ എന്നെനോക്കുന്ന ആ കണ്ണുകളെ ക്യാമറയിലൊപ്പിയെടുക്കാന്‍ നടത്തിയ ശ്രമം ചെറിയൊരു വഴക്കില്‍ ചെന്നവസാനിച്ചു. പടം പിടിക്കേണ്ടെന്ന് പറയാന്‍ തമിഴ് പടത്തിന്റെ മുന്നില്‍ നിന്നും എഴുന്നേറ്റുവന്ന പുതിയ തലമുറ ഞങ്ങളെ മിഴിച്ചു നോക്കി.... കോളനിയില്‍ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരുണ്ട്. അവരൊക്കെയും പിന്നീട് കവലയിലും തെരുവുകളിലും കൊട്ടവിറ്റ് ജീവിക്കും. ജാതിക്കിടയിലെ ഉപജാതികള്‍ തമ്മിലും അകലത്തിന്റെ കണക്കുകള്‍ ഇന്നും ഇവിടെ ഊരുമൂപ്പന് തീരുമാനിക്കും. മുന്നേ എത്തിയ ഈ വിഭാഗങ്ങളുടെ അംഗസംഖ്യ അപായകരമാം വിധം കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ തലവന്‍ പറയുന്നത് ഇതൊക്കെ ഒരു പരിധി വരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടക്കാത്തതിന്റെ പ്രശ്നവും ഒപ്പം മാറാന്‍ കൂട്ടാക്കാത്ത ഒരു ജനതയുടെ മാമൂലുകളുടെ അതിപ്രസരവുമാണെന്നാണ്. കുഞ്ഞിനെ മാറില്‍ ചേര്‍ത്ത് പിടിച്ച് മുറിക്കകത്തുനിന്നും സുഗന്ധി നോക്കിയ ആ നോട്ടത്തിനു മുന്നിലും മനസ്സലിയാത്ത കടുത്ത ജാതീയത മനസ്സില്‍ സൂക്ഷിക്കുന്നവര്‍ പ്രമോട്ടര്‍ മാരാകുന്നു. അവന്റെ കറുത്ത തൊലിപ്പുരത്തെ പഴുത്തൊലിക്കുന്ന വ്രണങ്ങള്‍ ഒപ്പിമാറ്റാന് മടിച്ചുനില്ക്കുന്നവര് ആതുരസേവനത്തിന് നിയോഗിക്കപ്പെടുന്നു.... എവിടെയാണ് മാറ്റമുണ്ടാകേണ്ടത്?... തിരിച്ചു നടക്കുമ്പോളും തുളസി പറഞ്ഞത് മനസ്സില്‍ കിടന്ന് പിന്നെയും പിന്നേയും മുഴങ്ങി കൊട്ടമെടയാനറിയാം... മാലക്കായ് പെറുക്കി മാലകെട്ടും....

Monday, 14 December 2015
ഒരുമയുണ്ടേല്... ഉലക്കമേലും
ഒരു പ്രളയം മതി സര്‍വ്വം നശിച്ച് നാശോന്മുഖമാകാനെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് ചെന്നൈ നമുക്കുമുന്നിലുണ്ട്. വികസനസമവാക്യങ്ങളെല്ലാംചേര്ത്ത് കെട്ടിപ്പൊക്കുന്ന അമ്പരചുംബികളുടെ വലിപ്പത്തിനനുസരിച്ച് പതിയെപതിയെ കാലിനടിയിലൂടൊലിച്ചുപോകുന്ന മണ്ണിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന തിരിച്ചറിവിലെത്തുമ്പോഴേക്കും ഒരു പക്ഷേ ഒന്നും ബാക്കികാണില്ല. സര്വ്വംനശിച്ച് ഒരുതുള്ളി വെള്ളത്തിനായി ആകാശത്തേക്ക് കൈനീട്ടുന്നിടത്ത് ചെന്നെത്തിയിട്ടുണ്ടാകും..
പെയ്തിറങ്ങുന്ന മഴത്തുള്ളികളെയത്രയും വലിച്ചചടുക്കാന് നമുക്ക് കാടുകളുണ്ട്... മണല്തരികളുണ്ട്... ആര്‍ത്തിരമ്പി കൊലവെറിയോടെയടുക്കുന്ന തിരകളെതടുക്കാന് കണ്ടല്‍ വനങ്ങളുണ്ട്... ഏതുകൊടുംചൂടിലും പൊതിഞ്ഞ് കുളിരുതരാന്‍ പെരുങ്കാടുകളുമുണ്ട്.... തൊണ്ട വരളുമ്പോള്‍ കോരിയെടുക്കാനും മാത്രം നദികളുമുണ്ട്... അറിവേറിയപ്പോള് തിരിച്ചറിവ് കൈമോശം വന്നുപോയ തലമുറയോട് ഇടയിലക്കാട് തുരുത്തിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് ഇത്രയൊക്കെയാണ്...കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തൃക്കരിപ്പൂരിലെ വലിയപറമ്പ പഞ്ചായത്തിലെ ചെറിയൊരു തുരുത്താണ് ഇടയിലക്കാട്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍തീരമുള്ള പഞ്ചായത്തിലെ ജനവാസമുള്ള തുരുത്ത് എന്ന് പറയുന്നതാകും ഈ നാടിന് കൂടുതല്‍ ചേര്‍ച്ച. കവ്വായികായലിന്റെ ഓളങ്ങളെ ഏറ്റുവാങ്ങിക്കൊണ്ട് അതിന്റെ എല്ലാകുസൃതിത്തിങ്ങളും കണ്ട് തഴമ്പിച്ച ഇടയിലക്കാടിനെ വെള്ളാപ്പ് ഗ്രാമത്തിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ബണ്ടുമുണ്ട്. ദ്വീപെന്ന് വിളിക്കാന്‍മാത്രം വിസൃതി(312.01ഏക്കര്‍)കുറവായതിനാല്‍ ഈ നാട് കവ്വായികായലിലെ തുരുത്തായിതീര്‍ന്നു. അതില്‍ 16 ഏക്കര്‍ വനമാണ്. സമുദ്ര നിരപ്പില്‍ നിന്നും വെറും 2 മീറ്റര്‍ മാത്രമാണ് തുരുത്തിന്റെ ഉയരം. 1305 പേര് പല കുടുംബങ്ങളിലായി ഇടയിലക്കാടിന്റെ രീതികള്‍ക്കൊത്ത് ജീവിക്കുന്നു.
ഒരു തരി മണ്ണ് പോലും കളഞ്ഞുപോകരുതെന്ന് നിര്‍ബന്ധമുണ്ട് ഇടയിലക്കാടിലെ ജനങ്ങള്‍ക്ക്.... ഇടതൂര്ന്നകാടു നീങ്ങി ജനവാസം പതിയെ കടന്നുവന്ന നാടാണെന്ന തികഞ്ഞ ബോധമാകാം ഒരുപക്ഷേ ഈ സ്നേഹത്തിനു പിന്നില്‍. അങ്ങനെയൊരു ചരിത്രമുണ്ട് ഈ നാടിന്. ഒരുകാലത്ത് വലിയ പറമ്പ് പഞ്ചായത്തിലെ 3 തുരുത്തുകളും ഇടതൂര്‍ന്ന കാടുകളായിരുന്നുവെന്നും വന്‍ജൈവവൈവിധ്യ കലവറകളായിരുന്നുവെന്നും കാലാന്തരം കാട് രൂപാന്തരം വന്ന് തുരുത്തുകളായി തീര്‍ന്നതാണെന്നും ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. തുരുത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പ്രകൃതിക്ഷോപങ്ങളെ ചെറുത്തുനില്ക്കാനുള്ള കെല്‍പില്ലാത്തവയായതിനാല്‍ നാട്ടിലെ ഏല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് തങ്ങളുടെ നിലനില്പിന്റെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. കണ്ടല്‍ക്കാടുകളുടെ അപൂര്‍വ്വകലവറകളിലൂടെ മദിച്ചു നടന്ന കായല്‍ മുതലകളുടെ കഥകള്‍ കേട്ടുവളര്‍ന്ന ഇടയിലക്കാടുകാര്‍ പിന്നീട് കണ്ടത് വികസനത്തിന്റെയും തീരസംരക്ഷണത്തിന്റേയും പേരില്‍ വന്‍തോതില്‍ കണ്ടലുകള്‍ നശിപ്പിക്കപ്പെടുന്നതാണ്. നാടിനൊരു പുത്തന്‍ ഉദയം സമ്മാനിച്ചുകൊണ്ട് നവോദയ വായനശാലാ പ്രവര്‍ത്തകര്‍ വഴിവിളക്കായി മുന്നില്‍ നിന്നപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ചെറുത്തുനില്‍പ്പിനായി അണി നിരന്നു. കവ്വായിയിലിറങ്ങി കായലിനെ വീണ്ടും കണ്ടലുകള്‍കൊണ്ട് അലങ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഓളപ്പരപ്പുകള്‍ക്കൊപ്പം കണ്ണിന് കുളിരു നല്കുന്ന ആയിരത്തിലധികം കണ്ടലകളിന്ന് കവ്വായിയില്‍ പച്ചവിടര്‍ത്തുന്നുണ്ട്.
കവ്വായികായലില്‍തന്നെ സ്ഥിതി ചെയ്യുന്ന പൂഴിക്കാടാണ് ഇടയിലെതുരുത്ത്. കായല്‍തുരുത്തായ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപ്പുകൂടാത്ത ശുദ്ധജലം നല്കുന്നതില് നല്ലൊരു പങ്ക് ഈ പൂഴിക്കാടിനാണ്. പൂഴിക്കാടില്‍ നിന്നും വന്‍തോതില്‍ മണല്‍ക്കൊള്ള നടന്നപ്പോള്‍ അതിനെതിരെ എതിര്‍പ്പിന്റെ ശൃംഘലതീര്ത്താണ് അവര്‍ മണല്‍ കൊള്ളക്കാരെ ഓടിച്ചത്. കുടിവെള്ളത്തിനുവേണ്ടി മറ്റൊരു വഴിയും തേടേണ്ടി വന്നിട്ടില്ല ഇവിടുത്തുകാര്‍ക്ക്. ഇടയിലക്കാട് ദ്വീപിന്റെ തെക്കേ അറ്റത്തെ മുനമ്പ് ശക്തമായ നീരൊഴുക്കില്‍ വെള്ളത്തോട് ചേരുന്നതിലെ അപകടം തിരിച്ചറിഞ്ഞ് വായനശാലാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുനമ്പില്‍ അന്‍പതോളം മരതൈകള്‍ വെച്ചുപിടിപ്പിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റര്‍നാഷണലന്റെ സഹകരണത്തോടെ ഗ്രാമത്തിലെ വീടുകളില്‍ രണ്ട് വര്‍ഷങ്ങളിലായി 500 നെല്ലിതൈകള്‍ നട്ടു വളര്‍ത്തുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴുകിച്ചേരലുകളുടെ പുസ്തകാമാണ് ഈ നാട്. അതുകൊണ്ടാണ് മതവും രാഷ്ടീയവും കുലവും വലിപ്പ ചെറുപ്പവും നോക്കാതെ ഇവര്‍ക്കിങ്ങനെ ഒരുമിക്കാനായത്. ഏതുനേരവും വെള്ളത്തോട് ചേര്‍ന്നേക്കാവുന്ന മണ്ണിലും ഇവര്‍ സന്തുഷ്ടരാണ്. ഇവിടെ ഒരു മുത്തശ്ശിയുണ്ട്. പേരമക്കള്‍ക്ക് രാജാകുമാരന്മാര് കടലുകടന്നുവരുന്ന കഥകളല്ല... പുരാണങ്ങളും ഇതിഹാസങ്ങളുമല്ല അവര്‍ പകര്‍ന്നുകൊടുക്കുന്നത്... പകരം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ കെട്ടുപിണയലുകളെ അവര്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തി. അങ്ങനെയാണ് ഇടയിലക്കാടിലെ മാണിക്കമ്മ അകഷരാര്‍ത്ഥത്തില്‍ മാണിക്യമാകുന്നത്... മാണിക്കമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടങ്ങള്‍ക്ക് അന്നം വിളമ്പിക്കൊണ്ടാണ്. അരിക്കലത്തിലെ ഒരു പങ്ക് പറ്റാനായി മാണിക്കമ്മയുടെ വിളിയും കാത്ത് കുരങ്ങ് പടകളും റെഡിയാകും. കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും മലക്കം മറിഞ്ഞും അവ മാണിക്കമ്മയെ പൊതിയും. ഇടയിലക്കാടിന്റെ സൗന്തര്യമാസ്വദിക്കാനെത്തുന്നവിര്ക്ക് കൗതുകമാണ് എന്നും ഈ കാഴ്ച. നാട്ടുകാരില്‍ പലരും സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതാണ് മാണിക്കമ്മക്ക് അന്നദാനം തുടരാന്‍ പ്രേരണയാകുന്നത്.
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കാസറഗോഡ് തളങ്കര മുഹമ്മദ് കുഞ്ഞി ബ്യാരി എന്ന ജന്മിയുടെ കൈവശമായിരുന്നു. കടലൊഴിഞ്ഞുപോയി മണല്‍തിട്ടകളും കായല്‍ തീരങ്ങളുമായ എക്കല്‍ മണ്ണ് നിറഞ്ഞ പൂഴി പ്രദേശങ്ങളാണ് ഇടയിലക്കാട്. മണ്ണിന്റെ വളക്കൂറ് തിരിച്ചറിഞ്ഞ ജന്മി കൃഷിയിറക്കുന്നതിനായി പല ഭാഗങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. കൃഷിചെയ്തും മണ്ണിനെ സ്നേഹിച്ചും അവരങ്ങനെ ഇടയിലക്കാട്ടില്‍ ജീവിച്ചു. പരിസരപ്രദേശങ്ങളിലെ ചെറ്റക്കുടിലുകളില്‍ആശ്രിതരെ കൊണ്ട് പാര്‍പ്പിച്ചു. അത്തരക്കാര്‍ കൃഷി ഉപജീവനമാര്‍ഗ്ഗമാക്കി ഇവിടെ താമസിച്ചുവന്നു. ഭൂപരിഷ്കരണ നിയമത്തോടെ സ്വന്തമായി ഭൂമിലഭിച്ചവര്‍ കര്‍ഷകകുടുംബങ്ങളായി മാറി.
പിന്നീട് വെള്ളാപ്പ് - ഇടയിലക്കാട് ബണ്ട് വന്നതോടെ ഇടയിലക്കാടിന്റെ മുഖച്ഛായ മാറി. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവും കാണായി. ഇതാണ് ഇടയിലക്കാടിന്റെ ചരിത്രവും വര്‍ത്തമാനവും. മണ്ണും മനുഷ്യനും കുഴഞ്ഞു ജീവിക്കുന്ന അപൂര്‍വ്വകാഴ്ചയാണ് ഇന്ന് ഇടയിലക്കാട്.
കേരളത്തില്‍ നോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാവുകളില്‍ ഏറ്റവും വലിപ്പം കൂടിയ കാവും ഇടയിലക്കാടിന് സ്വന്തമാണ്. കൊയിലാണ്ടി പൊയില്‍ കാവും കൊടുങ്ങല്ലൂര്‍ ശങ്കുളങ്ങരക്കാവുമാണ് മറ്റു രണ്ടു കാവുകള്‍. നാഗക്കാവും ആയിറ്റി ഭഗവതിക്കാവും ചേര്‍ന്ന് 16 ഏക്കര്‍ വിസ്തൃതിയുണ്ട് ഈ കാവിന്. ജനവാസമുള്ള പ്രദേശത്ത് കുരങ്ങന്മാരുടെ സാനിധ്യമുള്ള കാവെന്ന ഖ്യാതിയും ഇടയിലക്കാടിനുണ്ട്. കാവിനെ അതിന്റെ ജൈവവൈവിധ്യത്തോടെ സംരക്ഷിക്കാന്‍ നാട്ടുകര്‍ക്ക് പ്രത്യേക താല്പര്യമാണ്. വായനശാല പ്രവര്‍ത്തകര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കാവിനകത്തെ മരങ്ങളെ തിരിച്ചറിയാനും കാവിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കെ ചെയ്യുകയും അതിന്റെ വൈവിധ്യം ഒട്ടും നഷ്ടപ്പെടുത്താതെ സംരക്ഷിക്കാനുമായുള്ള വിവിധ പ്രവര്ത്തനങ്ങള്നടന്നിട്ടുണ്ടിവിടെ... മറ്റെവിടെയും കാണാത്ത ജൈവ വൈവിധ്യം ഇവിടെ കാണുന്നുവെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്രമേല്‍ മണ്ണും മനുഷ്യനും ഇഴുകിച്ചേര്ന്നിട്ടുണ്ടിവിടെ. വലിയ വിസ്താരമൊന്നുമില്ലാത്ത ഏതുനേരവും എന്തും സംഭവിച്ചേക്കാവുന്ന ഒരു നാട്ടില്‍ ഓരുമയുടെ പിന് ബലത്തില്‍മാത്രം ജീവിതം കരുപ്പിടിപ്പിക്കുന്നുവെങ്കില് ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്ന് ഒരാവര്‍ത്തികൂടി പറയുകയല്ലേ... ഇടയിലക്കാടുകാര്‍.
Friday, 11 December 2015
ഒരുകാലം ചെംബകപ്പൂക്കളുടെതായിരുന്നൂ... ഇടയ്ക്കെപ്പോഴോ ഗുൽമോഹർ ... ഇപ്പൊ കുറേ ശവംനാരിപ്പൂക്കളും... അങ്ങ് ദൂരെ കടൽത്തീരത്ത് ബലിക്കാക്കകൾ വട്ടമിട്ടു പറക്കുന്നുണ്ട്.... ഒരു കൈ കൊട്ടലിന്റെ ശബ്ദവും കാത്ത് .. അലസനായ കാറ്റ് ഒന്നും പറയാതെ.... ഇപ്പോൾ എല്ലാ പൂക്കളുടെയും സുഗന്ധം ഒരുമിച്ച് മൂക്കിലെക്കിരച്ച് കയറുന്നുണ്ട്. അമ്മയുടെ അവയല് കറിപോലെ ... ശരിക്കും ഒരു ബാവുൽ കേള്‍ക്കാൻ കൊതിയാകുന്നു..

Subscribe to:
Posts (Atom)